Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBCI Conference

ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു സി​ബി​സി​ഐ സ​മ്മേ​ള​നം

ബം​​​​​ഗ​​​​​ളൂ​​​​​രു: സെ​​​​​ന്‍റ് ജോ​​​​​ൺ​​​​​സ് നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​ക്കാ​​​​​ദ​​​​​മി ഓ​​​​​ഫ് ഹെ​​​​​ൽ‌​​​​​ത്ത് സ​​​​​യ​​​​​ൻ​​​​​സ​​​​​സി​​​​​ൽ ആ​​​രം​​​ഭി​​​ച്ച ഭാ​​​​​ര​​​​​ത ക​​​​​ത്തോ​​​​​ലി​​​​​ക്ക മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി (സി​​​​​ബി​​​​​സി​​​​​ഐ) യു​​​​​ടെ 37-ാമ​​​​​ത് വാ​​​​​ർ​​​​​ഷി​​​​​ക ജ​​​​​ന​​​​​റ​​​​​ൽ ബോ​​​​​ഡി സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ര​​​​​ണ്ടാം ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന ച​​​​​ർ​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത് സ​​​​​ഭൈ​​​​​ക്യം, സ​​​​​ഭ​​​​​യു​​​​​ടെ ദൗ​​​​​ത്യം, രാ​​​​​ജ്യ​​​​​വു​​​​​മാ​​​​​യു​​​​​ള്ള സ​​​​​ഭ​​​​​യു​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ, രാ​​​​ജ്യ​​​​ത്തു സ​​​​​ഭ നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ന​​​​​ട​​​​​ന്ന വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യ്ക്ക് സി​​​​​ബി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത് മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ച്ചു. ആ​​​​​ദി​​​​​മ ക്രൈ​​​​​സ്ത​​​​​വ​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഐ​​​​​ക്യം കേ​​​​​വ​​​​​ലം സം​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ​​​​​കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​ന മ​​​​​ധ്യേ ന​​​​​ൽ​​​​​കി​​​​​യ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ മാ​​​​​ർ താ​​​​​ഴ​​​​​ത്ത് പ​​​​​റ​​​​​ഞ്ഞു. ഒ​​​​​രു വി​​​​​ശ്വാ​​​​​സം, ഒ​​​​​രു പ്ര​​​​​ത്യാ​​​​​ശ, ഒ​​​​​രു അ​​​​​പ്പം മു​​​​​റി​​​​​ക്ക​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ അ​​​​​വ​​​​​ർ ത​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​വും വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ദൗ​​​​​ത്യ​​​​​വും പ​​​​​ങ്കി​​​​​ട്ടു. അ​​​​​ത് സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും പൊ​​​​​തു​​​​​വാ​​​​​യ സാ​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്കും പൊ​​​​​തു​​​​​വാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്കും ന​​​​​യി​​​​​ച്ചു. സ​​​​​മാ​​​​​ന​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​ക​​​​​ളാ​​​​​യ ല​​​​​ത്തീ​​​​​ൻ, സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ, സീ​​​​​റോ​​​​​മ​​​​​ല​​​​​ങ്ക​​​​​ര എ​​​​​ന്നി​​​​​വ ഒ​​​​​രു ഹൃ​​​​​ദ​​​​​യ​​​​​വും ഒ​​​​​രു ആ​​​​​ത്മാ​​​​​വു​​​​​മാ​​​​​യി​​​​​രി​​​​​ക്കാ​​​​​ൻ വി​​​​​ളി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് മാ​​​​​ർ താ​​​​​ഴ​​​​​ത്ത് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. സി​​​​​ബി​​​​​സി​​​​​ഐ വെ​​​​​റു​​​​​മൊ​​​​​രു ഭ​​​​​ര​​​​​ണ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​മ​​​​​ല്ല, മ​​​​​റി​​​​​ച്ച് ആ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ വൈ​​​​​വി​​​​​ധ്യ​​​​​ത്തി​​​​​ലൂ​​​​​ടെ ക്രി​​​​​സ്തു​​​​​വി​​​​​ലു​​​​​ള്ള ഐ​​​​​ക്യ​​​​​ത്തെ സ​​​​​മ്പ​​​​​ന്ന​​​​​മാ​​​​​ക്കു​​​​​ന്ന ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ കൂ​​​​​ട്ടാ​​​​​യ്മ​​​​​യു​​​​​ടെ ജീ​​​​​വി​​​​​ക്കു​​​​​ന്ന പ്ര​​​​​തീ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യ്ക്കു​​​​​ശേ​​​​​ഷം സെ​​​​​ന്‍റ് ജോ​​​​​ൺ​​​​​സ് ജൂ​​​​​ബി​​​​​ലി പാ​​​​​ർ​​​​​ക്കി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം മാ​​​​​ർ താ​​​​​ഴ​​​​​ത്ത് നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. ച​​​​​ട​​​​​ങ്ങി​​​​​ൽ സി​​​​​ബി​​​​​സി​​​​​ഐ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രും സ​​​​​ന്നി​​​​​ഹി​​​​​ത​​​​​രാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്നു ന​​​​​ട​​​​​ന്ന പ്ലീ​​​​​ന​​​​​റി സെ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ രാ​​​​​ജ്യ​​​​​ത്തു ക്രൈ​​​​​സ്ത​​​​​വ​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ന്നു. മു​​​​​തി​​​​​ർ​​​​​ന്ന മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ ഷാ​​​​​ജി ജോ​​​​​സ​​​​​ഫ്, ജോ​​​​​യ​​​​​ൽ സിം​​​​​ഗ്, സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ പി.​​​​​ജെ. ജോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ വി​​​​​ഷ​​​​​യം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ജോ​​​​​ൺ മൂ​​​​​ല​​​​​ച്ചി​​​​​റ മോ​​​​​ഡ​​​​​റേ​​​​​റ്റ​​​​​റാ​​​​​യി​​​​​രു​​​​​ന്നു. നാ​​​​​ഷ​​​​​ണ​​​​​ൽ യൂ​​​​​ത്ത് വൊ​​​​​ക്കേ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ് സെ​​​​​ന്‍റ​​​​​ർ, നാ​​​​​ഷ​​​​​ണ​​​​​ൽ ബി​​​​​ബ്ലി​​​​​ക്ക​​​​​ൽ, കാ​​​​​റ്റെ​​​​​കെ​​​​​റ്റി​​​​​ക്ക​​​​​ൽ, ലി​​​​​റ്റ​​​​​ർ​​​​​ജി​​​​​ക്ക​​​​​ൽ സെ​​​​​ന്‍റ​​​​​ർ, സി​​​​​ബി​​​​​സി​​​​​ഐ ഓ​​​​​ഫീ​​​​​സ് ഫോ​​​​​ർ എ​​​​​ൻ​​​​​വ​​​​​യ​​​​​ൺ​​​​​മെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് ക്ലൈ​​​​​മ​​​​​റ്റ് ചേ​​​​​ഞ്ച്, കാ​​​​​ത്ത​​​​​ലി​​​​​ക് കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് ഇ​​​​​ന്ത്യ, സി​​​​​ബി​​​​​സി​​​​​ഐ പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

തു​​​​​ട​​​​​ർ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ 12 ഗ്രൂ​​​​​പ്പു​​​​​ക​​​​​ളാ​​​​​യി തി​​​​​രി​​​​​ഞ്ഞ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യ ‘വി​​​​​ശ്വാ​​​​​സ​​​​​വും രാ​​​​​ഷ്‌​​​​​ട്ര​​​​​വും: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു സ​​​​​ഭ​​​​​യു​​​​​ടെ സാ​​​​​ക്ഷി’ എ​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഉ​​​​​പ​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു.

Latest News

Up